Guidelines

Home Guidelines

മാർഗ്ഗനിർദ്ദേശങ്ങൾ

ഒപ്പം കാട്ടാക്കട ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെകൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് നോക്കി അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.

എങ്ങനെ രജിസ്റ്റർ ചെയ്യാം:

1. ഒപ്പം കാട്ടാക്കട ജോബ് ഫെയറിൽ പങ്കെടുക്കാൻ ഓൺലൈൻ അപേക്ഷ നിർബ്ബന്ധമാണ്.

2. ഔദ്യോഗിക വെബ്‌സൈറ്റായ www.oppamkattakada.com സന്ദർശിച്ചു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂരിപ്പിച്ച്, സബ്മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക.

3. തൊഴിൽ മേളയ്ക്കു വരുമ്പോൾ, നിങ്ങളൂടെ ബയോഡാറ്റ, നിങ്ങളുടെ അക്കാദമിക, പ്രവർത്തി പരിചയങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകൾ, ഐഡന്റിഫിക്കേഷൻ പ്രൂഫ് (പാസ്പോർട്ട് / ആധാർ / ഡ്രൈവിംഗ് ലൈസന്‍സ്) എന്നിവയുടെ ഒറിജിനലും, ആവശ്യമായ സെറ്റ് ഫോട്ടോ കോപ്പി വീതവും നിർബ്ബന്ധമായും കൊണ്ടുവരേണ്ടതാണ്.

4. ഒപ്പം കാട്ടാക്കട ജോബ് ഫെയറിൽ പ്രവേശനം തികച്ചും സൗജന്യമാണ്.

ദയവായി ശ്രദ്ധിക്കാൻ:

1. ഒപ്പം കാട്ടാക്കട ജോബ് ഫെയർ ബഹു. കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ ശ്രീ. ഐ.ബി.സതീഷിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ തൊഴിൽരഹിതരായ യുവതി - യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് സഹായകരമായ രീതിയിൽ സജ്ജമാക്കുന്ന ഒരു പ്ലാറ്റ്ഫോമാണ്. കഴിവും യോഗ്യതയും ഉള്ള തൊഴിലന്വേഷകരെയും മികച്ച തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ എത്തിക്കുകയും തൊഴിലന്വേഷകർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കാനുള്ള ഒരു ശ്രമമാണ് ഒപ്പം കാട്ടാക്കട ജോബ് ഫെയറിലൂടെ നടക്കുന്നത്.

2. ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്ന കമ്പനികളിലേക്ക്, ഇന്റർവ്യൂ, പരീക്ഷകൾ, മറ്റെന്തെങ്കിലും തരത്തിലുള്ള അവലോകന രീതികൾ എന്നിവയിലധിഷ്ഠിതമായി കമ്പനികളുടേ തീരുമാനത്തിനനുസൃതമായി, ഉദ്യോഗാർത്ഥികളുടെ യോഗ്യതയും മികവും അടിസ്ഥാനമാക്കി നിയമനങ്ങൾ ലഭ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു.

3. പങ്കെടുക്കുന്നവരിൽ നിന്ന് ഏറ്റവും മികച്ചവരും അവർക്ക് യോജിച്ചവരും എന്ന് ബോധ്യമായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടൂക്കാൻ കമ്പനികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. നിയമനം നൽകുന്ന കാര്യത്തിൽ തൊഴിൽദാതാക്കളുടെ തീരുമാനം അന്തിമമായിരിക്കും.

4. ഒപ്പം കാട്ടാക്കട ജോബ് ഫെയറിൽ പങ്കെടുക്കുന്നതിലൂടെ ഏതെങ്കിലും കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ, കമ്പനികൾ ആവശ്യപ്പെടുന്ന പക്ഷം കൂടുതൽ ഇന്റർവ്യൂകളോ, പരീക്ഷകളോ മറ്റേതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് രീതികളോ ഉണ്ടെങ്കിൽ അവയിൽ കമ്പനികൾ ആവശ്യപ്പെടുന്ന രീതിയിൽ ഉദ്യോഗാർത്ഥികളുടേ സ്വന്തം ഉത്തരവാദിത്വത്തിൽ പങ്കെടുക്കേണ്ടതും ജോലി കരസ്ഥമാക്കേണ്ടതുമായിരിക്കും.