WELCOME
കാട്ടാക്കട നിയോജക മണ്ഡലത്തിലെ യുവതി-യുവാക്കൾക്ക് സ്വാഗതം.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. മണ്ഡലത്തിലെ തൊഴിൽരഹിതരായ യുവതി - യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എം.എൽ.എ ശ്രീ. ഐ.ബി സതീഷിന്റെയും Trivandrum International Institute of Management (T-IIM) ന്റെ യും നേതൃത്വത്തിൽ മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളുടെയും സർക്കാർ വകുപ്പുകളുടെയും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെയാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
OPPAM KATTAKADA JOB FAIR 2K25 എന്ന പേരിൽ 2025 ഒക്ടോബർ 15 ന് രാവിലെ 09:30 മണി മുതൽ വൈകുന്നേരം 4:30 മണി വരെ കാട്ടാക്കട കിള്ളി പങ്കജകസ്തൂരി ആയുർവേദ കോളേജിൽ വച്ചാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. പ്രസ്തുത മേളയിൽ എല്ലാ പ്രമുഖ ബിസിനസ് മേഖലകളിലും ഉള്ള തൊഴിൽദാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അവർക്ക് ഉദ്യോഗാർഥികളുമായി നേരിട്ട് സംവദിക്കാനും അഭിമുഖങ്ങൾ നടത്താനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.
18 വയസ്സ് പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർക്ക് അനായാസമായി ഒപ്പം കാട്ടാക്കട തൊഴിൽ മേളയുടെ വെബ്സൈറ്റിലൂടെ തികച്ചും സൗജന്യമായി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. 55 വയസ്സാണ് അപേക്ഷിക്കുവാനുള്ള ഉയർന്ന പ്രായപരിധി. തൊഴിൽ മേളയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2025 ഒക്ടോബർ 6 ന് വൈകുന്നേരം 5 മണി വരെയാണ്.